Indeevaram vidarnna poyka icon

Indeevaram vidarnna poyka APK

1 votes, 4.0/5

The description of Indeevaram vidarnna poyka

എണ്‍പതുകളിലെ ഒരു നാട്ടിന്‍പുറം. അവിടെ കുറെ വിചിത്ര ജീവിതങ്ങള്‍. ബ്രഹ്മര്‍ഷികളുടെ പത്മ തീര്‍ത്ഥത്തില്‍ പാതിരാവില്‍ നീരാട്ടിനെത്തുന്ന സുന്ദരികളായ ജിന്നുകളില്‍ ഭ്രമിച്ചു നടക്കുന്ന സത്താര്‍. അവന്‍റെ കാമിനിമാരായ ഗ്രീഷ്മയും പത്മയും. ഉളിയും കോലും വലിച്ചെറിഞ്ഞു ദേശാടനത്തിനിറങ്ങി റോമാക്കാരുടെ പ്രേത നഗരത്തില്‍ വെച്ച് ക്ലിയോപാട്രയെ കണ്ടു മുട്ടി അവളില്‍ അനുരക്തനായ തച്ചന്‍ അപ്പ. ഇംഗ്ലണ്ടിലെ പ്രഭു കുടുംബത്തിലെ അവസാനത്തെ കണ്ണിയായ ബിലാത്തി കുഞ്ഞമ്മു. അറബി കുതിരയുടെ പുറത്തേറി കടല്‍ കടന്നെത്തിയ മഹാ സൂഫിയുടെ പുത്രി ബള്‍ക്കീസ്. വിചിത്ര ജീവിതങ്ങളുടെ വിശേഷങ്ങള്‍ തുടരുന്നു....


സംഗീതം നിലച്ചു. രാജാ കാഹളം മുഴങ്ങി. സൈരന്ദ്രിമാര്‍ പട്ടു യവനിക നീക്കി. രണ്ട് സിംഹങ്ങളുടെ അകമ്പടിയോടെ നൈലിന്‍റെ മടിത്തട്ടില്‍ വിടര്‍ന്നൊരു ആമ്പല്‍പ്പൂവുമായി അവിടെ കാണപ്പെട്ട ഏറ്റവും മദന മോഹനമായ സ്ത്രൈണ ലാവണ്യം അന്തപ്പുര കവാടത്തില്‍ പ്രത്യക്ഷപ്പെട്ടു. ക്ലിയോപാട്രയുടെ സുവര്‍ണ്ണ കിരീടവും രാജതാഭാമായ ഉടയാടകളും അണിഞ്ഞ ആ സൗന്ദര്യം രാജകീയമായി ചുവട് വെച്ച് കടന്ന് വരുമ്പോള്‍ അവളുടെ യജമാനന്‍ കൈകള്‍ ഉയര്‍ത്തി പവലിയനു താഴെ നിന്ന് അയാളുടെ ഏറ്റവും ഇമ്പമുള്ള സ്വരത്തില്‍ കാവ്യാത്മകമായി നൈലിന്‍റെ പുത്രിയെ നിര്‍വ്വചിച്ചു. ദ്വിഭാഷി അത് ഇപ്രകാരം മൊഴിമാറ്റി.

“ഔദ്ധത്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ മോഹിനിയെ നോക്കു. സര്‍പ്പങ്ങള്‍ക്കൊപ്പം രമിക്കുന്ന രതി ദേവത. ഈജിപ്തിന്‍റെ മദന സുഗന്ധം. ക്ലിയോപാട്ര.!!! നിങ്ങളില്‍ ആര്‍ക്കാണ് ഈ വിശ്വസൗന്ദര്യത്തിനൊപ്പം രമിക്കാനുള്ള മഹാ പൗരുഷമുള്ളത്? അനേകം രാജപദങ്ങള്‍ അടക്കി വാഴുന്ന ദ്വിഗ്വിജയികള്‍ക്കൊ പോര്‍ വീര്യത്തോടെ പട നയിച്ച്‌ രണ രക്തത്തില്‍ സ്നാനം ചെയ്ത ശൂര പരാക്രമികള്‍ക്കൊ രമണികള്‍ക്ക് വേണ്ടി ദന്തഗോപുരങ്ങള്‍ തീര്‍ത്ത ധനപുത്രന്മാര്‍ക്കൊ ഇതിഹാസത്തിലെ ഈ രമണ കാവ്യത്തെ ചുംബിക്കാമെന്ന് വ്യാമോഹിക്കരുതെ. ഹെര്‍ക്യുലീസിന്‍റെ ശക്തിയും ജൂത രക്തം കൊണ്ട് ജരുശലേമിനെ ചുവപ്പിച്ച റ്റൈറ്റസ്സ് ചക്രവര്‍ത്തിയുടെ വന്യപൗരുഷവുമുള്ള അതിമാനുഷ്യന്‍ നിങ്ങളില്‍ ആരാണ്? അവന്‍ നിരായുധനായി വന്ന് എന്‍റെ കപടമറിയാത്ത സിംഹങ്ങളോട് പൊരുതി ജയിക്കട്ടെ. വിഖ്യാത റോമിന്‍റെ മഹനീയ സിംഹാസനം പ്രതിഷ്ഠിക്കപ്പെട്ട കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന ജലനഗരത്തിന്‍റെ വിലയുള്ള ഈ ഫറോവയുടെ മധു സ്കന്ദം നുണയാന്‍ യോഗ്യതയുള്ളവന്‍ അവന്‍ മാത്രമാകുന്നു.”

വ്യാപാര പ്രഭു സിംഹങ്ങള്‍ക്ക് കൈകള്‍ ഉയര്‍ത്തി അടയാളം കാണിച്ചു. അവ കിടില ഗര്‍ജ്ജനത്താല്‍ വേദിയില്‍ നിന്ന് പോര്‍വിളി നടത്തി. നൈലിന്‍റെ സുന്ദരി ദ്രുത താള സംഗീതത്തില്‍ കാമ ഗന്ധിയായ അവളുടെ പൂമേനി പ്രദര്‍ശിപ്പിച്ച് ദാരു മണ്ഡപത്തിലെ ദീപ പ്രഭയില്‍ ഒഴുകി നടന്ന്‍ പ്രമദനടനത്തിന്‍റെ ചടുല ചുവടുകളോടെ മയൂര നൃത്തമാടി. പുല്ലാങ്കുഴല്‍ ഊതിയ പോംപിയിലെ കാമിനിമാരുടെ രാഗം ആ നടന മയൂഖത്തെ പ്രദര്‍ശന മണ്ഡപത്തില്‍ നിന്ന് താഴെയിറക്കി. ഇമവെട്ടാതെ അശ്ചര്യത്താല്‍ സ്തബ്ധരായി തന്നെ നോക്കി നില്‍ക്കുന്ന പുരുഷ കേസരികള്‍ക്കിടയിലേക്ക് വന്ന് അവള്‍ ആര്യഭാഷയില്‍ അവരെ വെല്ലുവിളിച്ച് പറഞ്ഞു.

“മഹാ ജനപഥങ്ങളുടെ ഭാഷകള്‍ അത്രയും അവിരാമം സഞ്ചരിച്ച ഏഷ്യയിലെ വാണിജ്യ പാതകളില്‍ നിന്ന് ഞാന്‍ ശ്രവിച്ച ഇതിഹാസങ്ങളും സങ്കീര്‍ത്തനങ്ങളും എഴുതപ്പെട്ട ആര്യന്മാരുടെ ദേവ ഭാഷയില്‍ നിങ്ങളോട് ചോദിക്കട്ടെ വജ്ര കാന്തിയുള്ള എന്‍റെ വെണ്‍ നയനങ്ങളിലെ കാമ കിരണങ്ങളെ മിഴി പതറാതെ കണ്‍പാര്‍ക്കാന്‍ ശക്തിയുള്ള പരമപുരുഷനുണ്ടോ നിങ്ങളില്‍? നെബാറ്റിയന്‍ പെട്രയിലെ രതി സ്വേതമൊഴുകുന്ന മരു സിംഹങ്ങളുടെ ശിലാഹര്‍മ്മ്യങ്ങളിലും നൂറ് കന്യകമാരുടെ ശതപുഷ്പ്പ ദളത്തിനൊപ്പം അനന്തമായി രമിക്കുന്ന ബൈസന്‍റീന്‍ കാമദേവന്‍മാരുടെ അമ്പര്‍ പതിച്ച സ്വര്‍ഗ്ഗ ഗന്ധമുള്ള രാവുകള്‍ ഒടുങ്ങാത്ത അരമനകളിലും ലീലാ വിളക്കുകള്‍ പൊഴിക്കുന്ന അരുണിമയില്‍ മുന്തിരിച്ചാറില്‍ മുങ്ങി പ്രേമഗന്ധികളുടെ നഗ്ന ലാവണ്യത്തെ പ്രകീര്‍ത്തിച്ച് കാവ്യങ്ങള്‍ രചിക്കുന്ന പേര്‍ഷ്യയിലെ പാദുഷമാരുടെ ചന്ദ്രോദ്യാനങ്ങളിലും വനജ്യോത്സനയില്‍ പത്മാസനസ്ഥരായ ചൈനയിലെ മഹായോഗികളുടെ ശ്രീകോവിലുകളിലും ഞാന്‍ ആ പുരുഷ ഗാംഭീര്യം തിരഞ്ഞു. മദയാനയെ നിശ്ചലമാക്കാനും ഘനസ്ഫടികത്തെ പിളര്‍ത്താനും അഗ്നി ജ്വലിപ്പിക്കാനും പ്രാപ്തിയുള്ള കഠിന ദൃഷ്ടികള്‍ അവിടെയെല്ലാം ഞാന്‍ കണ്ടു. എന്നാല്‍ ആ ഉജ്ജ്വല നേത്രങ്ങള്‍ എല്ലാം എന്‍റെ നയന കാന്തിയെ അതിജീവിക്കാനാവാതെ തളര്‍ന്ന് ചിമ്മി. വാത്സ്യായന സ്മൃതികളിലെ രതി പര്‍വ്വങ്ങളിലേറിയ പ്രമദ പുത്രന്മാരെ ഈ പോര്‍ വിളി കേള്‍ക്കൂ. ഉണര്‍വിന്‍റെ ഉഷസായും രൗദ്ര ജ്വലനത്തിന്‍റെ സൗര ശോഭയായും നിര്‍ലോഭം പ്രകാശിക്കുന്ന ഈ നേത്ര കാന്തിയിലെക്കൊന്ന് മിഴി തുറക്കു. പാന്തിയണില്‍ ജ്വലിക്കുന്ന വിശ്വാഗ്നിയുടെ ഒളി കാണൂ.”

Show More
Indeevaram vidarnna poyka APK Version History
Request Indeevaram vidarnna poyka UpdateRequest Update
Indeevaram vidarnna poyka 0.1 for Android 2.3.2+ APK Download

Version: 0.1 (1472708446) for Android 2.3.2+ (Gingerbread, API 9)

Update on: 2016-09-11

Signature: 5ae51c56b78bc2ad9ef6be5fa89293b2049a8dd9 Indeevaram vidarnna poyka 0.1(1472708446) apk safe verified

APK File SHA1: 228d9f0a86e36ce49b24ddb385d6f7ece37a2eac

Download APK(4.8 MB)

More From Developer
Popular Apps In Last 24 Hours
Download
APKPure App